Cricket Sports

ചെന്നെെയും മുംബെെയും നേര്‍ക്കുനേര്‍

ഐ.പി.എല്ലില്‍ ഇന്ന് മുംബെെ-ചെന്നെെ പോരാട്ടം. ഇന്ന് നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. 10 കളികളില്‍ നിന്നും 12 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്താണ്. ചൈന്നെയുടെ ഹോം ഗ്രൌണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.

11 മത്സരങ്ങളിൽ നിന്നും 8 ജയം സ്വന്തമായുള്ള ചെന്നെെ, മൂന്ന് മത്സരങ്ങളിൽ മാത്രമേ തോൽവി വഴങ്ങിയിട്ടുള്ളു. 16 പോയിന്റാണ് ചെന്നെെക്കുള്ളത്. 10 മത്സരങ്ങളിൽ നിന്നും ആറ് ജയവും നാല് തോൽവിയുമുള്ള മുംബെെക്ക് ഇന്ന് ജയിക്കാനായാൽ ഡൽഹിയെ പിന്തള്ളി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാം. കഴിഞ്ഞ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ, 37 റൺസിന് മുംബെെ ചെന്നെെയെ പരാജയപ്പെടുത്തിയിരുന്നു.