Cricket Sports

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്ബരയില്‍ നിന്നും സീന്‍ അബോട്ട് പുറത്ത്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ഓള്‍റൗണ്ടര്‍ സീന്‍ അബോട്ട് പുറത്ത്. ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ ഡാര്‍സി ഷോര്‍ട്ട് സീന്‍ അബോട്ടിന് പകരക്കാരനായി ടീമിലിടം നേടി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തിയ അബോട്ട് ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടറിനെതിരായ മത്സരത്തിനിടെയാണ് പരിക്കിന്റെ പിടിയിലായത്.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്ബര ജനുവരി 14 ന് മുംബൈയിലാണ് ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ടീം ; ആരോണ്‍ ഫിഞ്ച് (c), ആഷ്ടണ്‍ അഗര്‍, അലക്സ് കാരി (wk), പാറ്റ് കമ്മിന്‍സ് , പീറ്റര്‍ ഹാന്‍ഡ്‌സ്കോമ്ബ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലാബുഷെയ്ന്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ടേണര്‍, ഡേവിഡ് വാര്‍ണര്‍, ആദം സാംപ