ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബരയ്ക്കു ഞായറാഴ്ച ഗുവാഹത്തിയില്‍ തുടക്കമാവും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസമില്‍ കലാപഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നാം ട്വന്റി-20 മത്സരം നടക്കുക കനത്ത സുരക്ഷയില്‍. ഞായറാഴ്ച്ച വൈകുന്നേരം ഏഴിന് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം.
സ്റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമേ അനുവദിക്കുകയുള്ളു. പോസ്റ്ററുകളും ബാനറുകളുമായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചു.
പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മൂന്നു ട്വന്റി-20 മത്സരങ്ങളാണ് പരമ്ബരയിലുള്ളത്. ഇതില്‍ ആദ്യ മത്സരമാണ് ഗുവാഹത്തിയില്‍ നടക്കുക. രണ്ടാം ഏകദിനം ചൊവ്വാഴ്ച്ച ഹോള്‍കര്‍ സ്‌റ്റേഡിയത്തിലും മൂന്നാം ട്വന്റി-20 വെള്ളിയാഴ്ച്ച മഹാരാഷ്ട്രയിലും നടക്കും.