ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്ബരയിലെ അവസാന മത്സരം നാളെ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച കിവീസ് പരമ്ബര സ്വന്തമാക്കി കഴിഞ്ഞു. മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്ബോള് ടി20യിലെ പരാജയത്തിന് മറുപടിയായി ഒരു വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അവസാന മത്സരമെങ്കിലും ജയിച്ച് അഭിമാനം കാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
അവസാന മത്സരത്തിന് കളത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യന്‍ ബൗളിങ്ങ് താരം ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് ഷമിയും കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡേയും ടീമില്‍ എത്തിയേക്കും. ന്യൂസിലന്‍ഡ് ടീമില്‍ പരിക്ക് മാറിയ കെയ്ന്‍ വില്യംസണ് മടങ്ങിയെത്താനും സാധ്യതയുണ്ട്.