വിരമിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 31കാരനായ വിരാട് താന്‍ വരുന്ന മൂന്ന് വര്‍ഷവും മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്ന് വ്യക്തമാക്കുന്നു.
ഈ വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ ട്വി20യും,ടെസ്റ്റും,ഏകദിനവും കളിക്കും.
വരുന്ന മൂന്ന് വര്‍ഷത്തില്‍ 2 ട്വി 20 ലോകകപ്പും ഒരു ഏകദിന ലോകകപ്പുമാകും കളിക്കുക. ഈ ടൂര്‍ണമെന്റുകളില്ലാം നായകനായിത്തന്നെ ഉണ്ടാകും എന്നാണ് കരുതുന്നത്. എന്നാല്‍ നായകനായി നില്‍ക്കുന്നത് അത്ര എളുപ്പമല്ല, അവസാന എട്ടു വര്‍ഷത്തോളമായി താന്‍ ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയാണ്. വര്‍ഷത്തില്‍ മുന്നൂറ് ദിവസവും താന്‍ ക്രിക്കറ്റിലാണ് ജീവിക്കുന്നതെന്നും കോഹ്ലി പറയുന്നു.