ഇംഗ്ലണ്ടിനെതിരായ ട്വി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു . ഫെബ്രുവരി 12 മുതല്‍ അരംഭിക്കുന്ന ട്വി20 പരമ്ബരയില്‍ 3 ട്വി20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. വെറ്ററന്‍ ബൗളര്‍ സ്റ്റെയിന്‍ ടീമില്‍ തിരികെ എത്തിയിട്ടുണ്ട്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ്സ്റ്റെയിന്‍ ദക്ഷിണാഫ്രിക്ക ദേശീയ ടീമിലേക്ക് എത്തുന്നത്. ട്വി20യില്‍ ക്യുന്റണ്‍ ഡി കോക്ക് ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. ഫാഫ് ഡു പ്ലെസിസിന് ഈ പരമ്ബരയിലും വിശ്രമം നല്‍കാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/02/inglandinethirayadvi20deemdhakshinaphrikka.jpg?resize=1200%2C600&ssl=1)