Cricket Sports

വെസ്റ്റ്ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ ഡീസിനെതിരെ ഇന്ത്യക്ക് 318 റണ്‍സ് ജയം. 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 100 റണ്‍സിന് പുറത്തായി. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി.

ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി ഇശാന്ത് ശര്‍മയാണ് വിന്‍ഡീസ് ബാറ്റിങ് നിര തകര്‍ത്തതെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ ആ നിയോഗം ജസ്പ്രീത് ബുംറയ്ക്കായിരുന്നു. മത്സരം അഞ്ചാം ദിനത്തിലേക്ക് കടക്കാതെ തന്നെ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യക്ക് 318 റണ്‍സ് ജയം. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും കരീബിയന്‍ ടീമിന്റെ പതനത്തിന് ആക്കം കൂട്ടി. 38 റണ്‍സെടുത്ത വാലറ്റക്കാരന്‍ കെമര്‍ റോച്ചാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.

രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റിന് 185 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് നായകന്‍ വിരാട് കോഹ്‍ലിയെ നഷ്ടമായെങ്കിലും സെഞ്ച്വറി പ്രകടനം നടത്തിയ ഉപനായകന്‍ അജിങ്ക്യ രഹാനെയും 7 റണ്‍സിന് സെഞ്ച്വറി നഷ്ടമായ ഹനുമ വിഹാരിയും ചേര്‍ന്നാണ് കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയും ടെസ്റ്റ് സെപ്തംബര്‍ 3ന് നടക്കും.