ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിലും ഇന്ത്യക്ക് ജയം. 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 147 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ഫിനിഷ് ലൈൻ കടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. തുടർച്ചയായ മൂന്നാം ടി-20യിലും ഫിഫ്റ്റിയടിച്ച (73 നോട്ടൗട്ട്) ശ്രേയാസ് അയ്യർ ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ രവീന്ദ്ര ജഡേജ (22 നോട്ടൗട്ട്), ദീപക് ഹൂഡ (21), സഞ്ജു സാംസൺ (18) എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചു. ശ്രീലങ്കക്ക് വേണ്ടി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി. (india won t20 srilanka)
Related News
ഇന്ത്യയുടെ അടുത്ത ധോണിയെ പ്രവചിച്ച് സുരേഷ് റെയ്ന; അത് റിഷഭ് പന്തല്ല
നായകന് നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരുപാട് പ്രശ്നങ്ങള്‍ക്ക് അതിലൂടെ നമുക്ക് പരിഹാരം കാണാനാവും ടീമിനെ നയിക്കുന്ന ശൈലി വെച്ച് നോക്കുമ്പോള്‍ അടുത്ത ധോണിയാണ് രോഹിത് ശര്‍മയെന്ന് സുരേഷ് റെയ്ന. ടീം അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായവരും, ശാന്തരായവരുമാണ് ഇരുവരുമെന്ന് റെയ്ന പറഞ്ഞു. മുമ്പില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് രോഹിത് ഇഷ്ടപ്പെടുന്നു. നായകന് മുമ്പില്‍ നിന്ന് നയിക്കുകയും, ഡ്രസിങ് റൂമില്‍ വേണ്ട ബഹുമാനം നല്‍കുകയും ചെയ്യുമ്പോള്‍, വേണ്ടതെല്ലാം നിങ്ങള്‍ നല്കി […]
നെയ്മറിന്റെ വിലക്ക് വെട്ടിച്ചുരുക്കി
മാച്ച് ഒഫീഷ്യല്‍സിനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ഫോര്‍ സ്പോര്‍ട്സ് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്. മൂന്ന് യു.ഇ.എഫ്.എ മത്സരങ്ങളിലായിരുന്നു നെയ്മറിന് വിലക്ക്. അത് വെട്ടിക്കുറച്ച് രണ്ട് മത്സരങ്ങളിലേക്കാക്കി. മൂന്ന് മത്സരങ്ങളിലുള്ള വിലക്കിനെതിരെ നെയ്മര്‍ അപ്പീല്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് വെട്ടിക്കുറച്ച് നടപട് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പി.എസ്.ജി പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതിനെ തുടര്‍ന്ന് വീഡിയോ അസിസ്റ്റന്റ് റെഫറി സംവിധാനം അപമാനകരമാണെന്ന് നെയ്മര്‍ വിമര്‍ശിച്ചിരുന്നു.
സച്ചിന്റെ ആ സെഞ്ച്വറി മറക്കാന്‍ ക്രിക്കറ്റ് ലോകത്തിന് അത്ര എളുപ്പത്തില്‍ സാധിക്കില്ല
സച്ചിന് തെണ്ടുല്‍ക്കറുടെ കരിയറിലെ അവിസ്മരണീയ ഇന്നിങ്സുകളിലൊന്നായിരുന്നു 1999 ലോകകപ്പില്‍ കെനിയക്കെതിരെ പിറന്നത്. അച്ഛന് രമേശ് തെണ്ടുല്‍ക്കര്‍ മരിച്ച് മൂന്ന് ദിവസം പിന്നിടും മുമ്പാണ് ക്രീസിലിറങ്ങിയ സച്ചില്‍ സെഞ്ച്വറി തികച്ചത്. ദുഖം തളം കെട്ടിയ മുഖവുമായാണ് സച്ചിന് ബ്രിസ്റ്റോളിലെ കൌണ്ടി ഗ്രൌണ്ടിലിറങ്ങിയത്. ഇന്ത്യ രണ്ട് മത്സരങ്ങളും തോറ്റിരിക്കുന്ന അവസ്ഥ. അച്ഛന് വേണ്ടിയായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ ആ ഇന്നിങ്സ്. 101 പന്തില്‍ 16 ബൌണ്ടറിയും 3 സിക്സറും സഹിതം 140 റണ്‍സ്. സെഞ്ച്വറി നേടിയ ശേഷം ആകാശത്തേക്ക് മുഖമുയര്‍ത്തി അത് […]