Cricket Sports

ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്: പരമ്പര തൂത്തുവാരൻ രോഹിത്തും സംഘവും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഉച്ചയ്ക്ക് വൈകീട്ട് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും രോഹിത്തും സംഘവും ലക്ഷ്യമിടുക.

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. യുസ് വേന്ദ്ര ചഹാലിനും വാഷിംഗ്ടണ്‍ സുന്ദറിനും വിശ്രമം നല്‍കി രവി ബിഷ്നോയ്ക്കും കുല്‍ദീപ് യാദവിനും അവസരം നല്‍കിയേക്കും. സുന്ദറും ചഹാലും മികച്ച പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും കാഴ്ചവെച്ചത്. കൊവിഡ് ബാധിതനായിരുന്ന ശിഖര്‍ ധവാന്‍ പൂര്‍ണ്ണ ആരോഗ്യവാനായിട്ടുണ്ട്. ധവാന്‍ തിരിച്ചെത്തിയേക്കുമെന്ന സൂചനയാണ് രണ്ടാം മത്സരത്തിലെ വിജയത്തിന് ശേഷം നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. എങ്കിൽ ദീപക് ഹൂഡ പുറത്തിരുത്താനാണ് സാധ്യത.

അതേ സമയം ആദ്യ രണ്ട് മത്സരവും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആശ്വാസ ജയമാണ് മൂന്നാം മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്. കീറോണ്‍ പൊള്ളാര്‍ഡ് രണ്ടാം മത്സരം കളിച്ചിരുന്നില്ല. പകരം നിക്കോളാസ് പുരാനാണ് വെസ്റ്റ് ഇന്‍ഡീസിനെ നയിച്ചത്. മൂന്നാം മത്സരത്തില്‍ പൊള്ളാര്‍ഡ് തിരിച്ചെത്തിയേക്കും.