വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. വെസ്റ്റ് ഇൻഡീസിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്.119 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ബാക്കിനിൽക്കേയാണ് ഇന്ത്യ മറികടന്നത്.
സ്‌കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ആറിന് 118, ഇന്ത്യ18.1 ഓവറിൽ നാലിന് 119. പുറത്താവാതെ 44 റൺസെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശിൽപ്പി.
വിൻഡീസ് ഉയർത്തിയ 119 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. എന്നാൽ ഹർമൻപ്രീത് കൗറും വിക്കറ്റ് കീപ്പർ റിച്ച ഘോഷും നാലാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ട് ഉർത്തി വിജയത്തിലേക്ക് നയിച്ചു.
42 പന്തുകളിൽ നിന്ന് 33 റൺസാണ് ഇന്ത്യൻ നായികയുടെ സമ്പാദ്യം. റിച്ച ഘോഷ് 32 പന്തുകളിൽ നിന്ന് പുറത്താവാതെ 44 റൺസെടുത്തു. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തു. 40 പന്തുകളിൽ നിന്ന് 42 റൺസെടുത്ത സ്റ്റെഫാനി സ്റ്റെഫാനി ടെയ്‌ലറാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ.
30 റൺസെടുത്ത ഷെമാനി ക്യാംബെല്ലെയും മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ഇന്ത്യ സെമി ഫൈനൽ സാധ്യകൾ സജീവമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ഏഴുവിക്കറ്റിന് തകർത്തിരുന്നു.