ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഗുവാഹത്തിയില്‍ മഴ കളിച്ചപ്പോള്‍ ഒരു പന്ത് പോലും എറിയാനാകാതെയാണ് കളി ഉപേക്ഷിക്കേണ്ടി വന്നത്. ടോസ് നേടി ഇന്ത്യന്‍ നായകന്‍ ബൗളിംങ് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മഴയെത്തിയത്.
രണ്ടാം ടി20ക്കായി ഇരുടീമുകളും നാളെ ഇന്‍ഡോറിലേക്ക് തിരിക്കും. ജനുവരി ഏഴിന് ഇന്‍ഡോറിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ടി20 പത്തിന് മുംബൈയില്‍ വെച്ചാണ്. മലയാളി താരം സഞ്ജു സാംസണ് ആദ്യ ടി20ക്കുള്ള ടീമിലും അവസരം ലഭിച്ചിരുന്നില്ല.
കനത്ത സുരക്ഷയാണ് ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമെ അനുവദിച്ചിരുന്നുള്ളു. പോസ്റ്ററോ ബാനറുകളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഇതെല്ലാം അവഗണിച്ച് കളികാണാനെത്തിയ ആരാധകര്‍ മഴയില്‍ കളി മുടങ്ങിയതോടെ നിരാശരായാണ് മടങ്ങിയത്.
ടീം ഇന്ത്യ
ധവാന്‍, രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), ശ്രേയസ്, പന്ത്, ദുബെ, വാഷിംങ്ടണ്‍ സുന്ദര്‍, കുല്‍ദീപ്, ശ്രാദൂല്‍, സെയ്‌നി, ബുംറ
ടീം ശ്രീലങ്ക
ഗുണതിലക, അവിഷ്‌ക ഫെര്‍ണാഡോ, കുശാല്‍ പെരേര, ഫെര്‍ണാഡോ, ഭാനുക രജപക്‌സെ, ധനഞ്ജയ ഡി സില്‍വ, ദാസുന്‍ ശനക, ഇസുറു, ഹസരംഗ, ലാഹിറു കുമാര, മലിംഗ(ക്യാപ്റ്റന്‍)