ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് ആൾ ഔട്ടായി. ഇന്ത്യൻ നിരയിൽ സായി സുദർശനും ക്യാപ്റ്റൻ കെഎൽ രാഹുലും ഹാഫ് സെഞ്ച്വറി നേടി. മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല.ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇത്തവണ അവസരം കിട്ടിയെങ്കിലും 12 റൺസെടുത്ത് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.3 ഓവറിൽ ലക്ഷ്യം കണ്ടു. ദക്ഷിണാഫ്രിക്കയ്ക്കായി ടോണി ഡിസൂസി സെഞ്ച്വറി പ്രകടനം പുറത്തെടുത്തു.
