Cricket Latest news

പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ഷമി പുറത്ത്; ഇഷാന്‍ കിഷന്‍ ടീമില്‍

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുത്തു. കെ എല്‍ രാഹുലിന് ഇഷാന്‍ കിഷന്‍ ടീമിലിടം നേടി. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനത്തിറങ്ങും.(India vs Pakistan Asia Cup Live)

കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഷാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. മത്സരത്തിന് മഴ ഭീഷണിയുള്ളതും ആരാധകരെ വിഷമത്തിലാക്കുന്നു.വൈകിട്ട് 4.30യോടെ മഴ കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. എങ്കിൽ മത്സരം ചുരുങ്ങിയ ഓവറുകയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

ആകെ 132 ഏകദിന മത്സരങ്ങളില്‍ ഏറ്റുമുട്ടിയ ഇരു ടീമുകളിൽ പാകിസ്താൻ 73 എണ്ണത്തില്‍ വ്യജയിച്ചപ്പോൾ ഇന്ത്യ 55 എണ്ണത്തിൽ വിജയിച്ചു. നാല് മത്സരങ്ങളില്‍ ഫലം കണ്ടില്ല. എന്നാൽ ഏഷ്യ കപ്പിൽ ആകെ 17 മത്സരങ്ങളില്‍ ഇന്ത്യ 9 എണ്ണത്തില്‍ ജയിച്ചു. പാകിസ്താൻ ജയിച്ചത് ആറ് കളിയില്‍. രണ്ട് മത്സരങ്ങളില്‍ ഫലമുണ്ടായില്ല.

അന്തിമ ഇലവൻ ഇങ്ങനെ;

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ,ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

പാകിസ്താന്‍: ഇമാം ഉല്‍ ഹഖ്, ഫഖര്‍ സല്‍മാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.