Cricket Sports

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ സെമി ഇന്ന്

ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. വൈകീട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം.

ഇനി അധിക ദൂരമില്ല, ഇതുവരെ കളിച്ച കളി പോരാ…ടീം ശക്തമാകണം.എതിരാളികള്‍ ന്യൂസിലാന്‍ഡ് ആണ്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കണം.ഓപ്പണിങ്ങില്‍ രോഹിതും രാഹുലും നല്ല സ്കോര്‍ കണ്ടെത്തിയാല്‍ പിന്നെ വരുന്നവര്‍ക്ക് സമ്മര്‍ദങ്ങളുണ്ടാകില്ല. ഈ ലോകകപ്പില്‍ കോഹ്‍ലിയുടെ നല്ലൊരു ബാറ്റിങ് കാണണം. റിഷഭ് പന്ത് ഈ മത്സരത്തിലുമുണ്ടായേക്കും. വിക്കറ്റിന് പിന്നില്‍ ധോണിയെ മാറ്റിനിര്‍ത്തിയേക്കില്ല. ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കുമോ എന്ന് കണ്ടറിയാം. ബൂംറക്കൊപ്പം ഷമിയെ കളിപ്പിക്കുമോ അതോ ഭുവനേശ്വറിന നിലനിര്‍ത്തുമോ.കുല്‍ദീപും ചാഹലും കളിച്ചേക്കും.

ലോകകപ്പില്‍ ആദ്യ സമയങ്ങളില്‍ തിളങ്ങിയ ന്യൂസിലാന്‍ഡിന് അവസാന നിമിഷങ്ങളില്‍ ഇടര്‍ച്ചയുണ്ടായി. റോസ് ടെയ്‍ലര്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ പോലുള്ള താരങ്ങള്‍ ഫോം തുടരുന്നില്ല. നായകന്‍ കെയ്ന്‍ വില്യംസണിന്റെ പ്രകടനമാണ് ടീമിന്റെ ശക്തി. ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, ജെയിംസ് നീഷാം, ഗ്രാന്‍ഡ് ഹോം തുടങ്ങിയവര്‍ നന്നായി പന്തെറിയുന്നുണ്ട്. ഇന്ത്യയുടെ ബാറ്റിങ് നിരയും ന്യൂസിലാന്‍ഡിന്റെ ബൌളിങ് നിരയും തമ്മിലുള്ള പോരാട്ടമാകും ഓള്‍ഡ് ട്രാഫോഡില്‍ കാണുക. ടോസ് നേടുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുത്തേക്കും