ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. പതിനൊന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാലിന് 45 എന്ന നിലയിലാണ്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(2) ശിഖര്‍ ധവാന്‍(2) ലോകേഷ് രാഹുല്‍(6) നായകന്‍ വിരാട് കോഹ് ലി(18) എന്നിവരാണ് പുറത്തായത്. ഓപ്പണര്‍മാരെയും ലേകേഷ് രാഹുലിനെയും ട്രെന്‍ഡ് ബൗള്‍ട്ട് മടക്കിയപ്പോള്‍ വിരാട് കോഹ് ലിയെ വീഴ്ത്തിയത് ഡി ഗ്രാന്‍ഡ്ഹോമാണ്.
എം.എസ് ധോണി (2) ഹാര്‍ദ്ദിക്ക് പാണ്ഡ്യ(12) എന്നിവരാണ് ക്രീസില്‍. നാലാം നമ്പറില്‍ രാഹുലാണ് കളിക്കുന്നത്. എന്നാല്‍ ആറ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കാം.