കുട്ടി ക്രിക്കറ്റിന്റെ ആരവവും ആവേശവും കഴിഞ്ഞു. ഒരിക്കല്‍ കൂടി ഇന്ത്യയിതാ ആസ്‌ട്രേലിയന്‍ മണ്ണില്‍ എത്തിയിരിക്കുന്നു. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന പരമ്പരക്ക് ഈ മാസം 27ന് സിഡ്‌നിയില്‍ ആരംഭിക്കുന്ന ഏകദിനത്തോടെയാണ് തുടക്കമാവുക. മൂന്ന് ഏകദിനങ്ങളും രണ്ട് ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഇതില്‍ നാല് ടെസ്റ്റുകളാണ് മുഖ്യ ആകര്‍ഷണം. 2018-19ല്‍ ഇന്ത്യ ചരിത്രം എഴുതിയാണ് ആസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ കിട്ടാക്കനിയായിരുന്ന ഒരു ടെസ്റ്റ് പരമ്പര വിജയവുമായിട്ടായിരുന്നു ഇന്ത്യ അന്ന് നാട്ടിലേക്ക് വന്നത്. ഇതിന്റെ അലയൊലികള്‍ ഇപ്പോഴും ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസില്‍ ഇന്നുമുണ്ട്. ഈ വിജയത്തോടൊപ്പം തന്നെ ചേര്‍ത്തുവെക്കേണ്ട പേരാണ് ചേതേശ്വര്‍ പൂജാരയുടെത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/11/esurtrt.jpg?resize=1200%2C642&ssl=1)