Cricket Sports

പുകോവ്സ്കിക്കും ലബുഷെയ്നിനും അര്‍ധസെഞ്ച്വറി; ഓസിസ് മികച്ച സ്കോറിലേക്ക്…

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഓസിസ് മികച്ച നിലയില്‍. മഴ മത്സരം തടസ്സപ്പെടുത്തിയെങ്കിലും ഓസിസ് ഭേദപ്പെട്ട പ്രകടനമാണ് പിന്നീട് കാഴ്ചവെച്ചത്. ‌ഓസ്ട്രേലിയ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സും കടന്ന് മുന്നേറുകയാണ്.

ഓസ്ട്രേലിയ ടീം ആറ് റണ്‍സില്‍ നിക്കുമ്പോള്‍ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു. മൂന്നാം ടെസ്റ്റില്‍ ടീമിലേക്ക് തിരിച്ചെത്തിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസിസിന് ആദ്യം നഷ്ടമായത്.

എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാര്‍നസ് ലബുഷെയ്‌നിനെ കൂട്ടുപിടിച്ച് പുകോവ്സ്കി ഓസിസിനായി 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വില്‍ പുകോവ്സ്കി അർധസെഞ്ചുറി (62) നേടി.

ഇന്ന് ഓപ്പണറായി മാത്യു വെയ്ഡിന് പകരം വാര്‍ണറും ബേണ്‍സിന് പകരം യുവതാരം വില്‍ പുകോവ്‌സ്‌കിയുമാണ് കളിക്കാന്‍ ഇറങ്ങിയത്