ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ആസ്‌ട്രേലിയ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉസ്മാന്‍ ഖ്വാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 43 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 41 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഓസീസിനെ അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജയും (59) ഷോണ്‍ മാര്‍ഷുമാണ് (54) കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഖ്വാജമാര്‍ഷ് സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോമ്പിനൊപ്പം മാര്‍ഷ് 53 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി.
65 പന്തില്‍ നാലു ബൗണ്ടറിയോടെയാണ് മാര്‍ഷ് കരിയറിലെ 13ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 70 പന്തില്‍ നാലു ബൗണ്ടറി സഹിതം 54 റണ്‍സെടുത്ത മാര്‍ഷിനെ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു.