കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമം. ഒടുവില്‍ സഞ്ജുവിന് മുന്നില്‍ ഒരിക്കല്‍ കൂടി ടീം ഇന്ത്യയുടെ വാതില്‍ തുറന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം. ഇന്ത്യ എ ക്ക് വേണ്ടി കാര്യവട്ടത്ത് കളിച്ച ഇന്നിങ്സ്. വിജയ് ഹസാരെയില്‍ ഗോവയ്ക്കെതിരായ ഇരട്ട സെഞ്ച്വറി. സഞ്ജുവിന്റെ ബാറ്റിങ് കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല സെലക്ടര്‍മാര്‍ക്ക്. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി തന്നെ ഉള്‍പ്പെടുത്തി. ഒരു പക്ഷേ കൊഹ്‍ലിക്ക് പകരം നന്പര്‍ മൂന്നില്‍ കളത്തിലിറങ്ങിയാലും ഇനി അത്ഭുതപ്പെടാനില്ല.
മൂന്നാം തവണയാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. 2014 ല്‍ ഇംഗ്ലണ്ട് പരന്പരയ്ക്കുള്ള 17 അംഗ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. 2015ല്‍ സിംബാബ്‍വെക്കെതിരെ രണ്ടാം വട്ടം ടീമിലെത്തി. ട്വന്റി-20 യില്‍ ഒരു മത്സരത്തില്‍ മൈതാനത്തിറങ്ങി..അന്ന് 24 പന്തില്‍ 19 റണ്‍സായിരുന്നു സന്പാദ്യം. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകുന്ന ടീമില്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് സഞ്ജു ഇടംപിടിച്ചത്. വിരാട് കൊഹ്‍ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുക. ബംഗ്ലാദേശിനെതിരെ മൂന്ന് ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. മുംബൈ താരം ശിവം ദുബെയാണ് ടീമിലെ പുതുമുഖം.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (wk), വാഷിംഗ്ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ, യുസ്‍വേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, ദീപക് ചഹാർ, ഖലീൽ തഹൂബ്, ശിവം ദുബെ, ശര്‍ദുല്‍ താക്കൂര്‍.