ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്ങ്. ടോസ് നേടിയ നായകന്‍ വിരാട് കോഹ്‍ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇരുവരും മികച്ച ടച്ചിലാണ്. ലോവര്‍ ഒര്‍ഡറില്‍ നിന്നും ടോപ് ഓഡറിലേക്ക് വിരേന്ദര്‍ സെവാഗ് കടന്നുവന്ന് അത്ഭുതങ്ങള്‍ കാണിച്ച പാരമ്പര്യമുള്ള ടീം ഇന്ത്യക്ക് രോഹിത് ഓപ്പണിങ്ങിലേക്ക് കടന്നുവരുന്നത് മുതല്‍കൂട്ടാകും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏകദിനത്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ നായകത്വത്തില്‍ 2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിത് ഓപ്പണറായി ആദ്യം കളത്തിലിറങ്ങുന്നത്. പിന്നീട് ആരെയും അമ്പരപ്പിക്കുന്ന മായാജായലമാണ് രോഹിത് കാഴ്ചവെച്ചത്.
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ മുഴുവന്‍ പോയിന്‍റും സ്വന്തമാക്കിയ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ജയം ആവര്‍ത്തിക്കാന്‍ ഉറച്ചാകും ഇറങ്ങുക.
ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം ആയ ഇന്ത്യക്ക് നാട്ടില്‍ കളിക്കുമ്പോള്‍ ശൌര്യം കൂടും. ഇത് നന്നായി അറിയാവുന്നവര്‍ തന്നെയാണ് എതിരാളികള്‍. അതിനാല്‍ തന്നെ വ്യക്തിഗക പ്രകടന മികവിനേക്കാള്‍ തന്ത്രങ്ങള്‍ക്കാകും പ്രധാന്യമേറുക. ലോകകപ്പിലെ മങ്ങിയ പ്രകടനത്തിന് ശേഷം അടിമുടി പരിഷ്കരണം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും തൃപ്തി നല്‍കില്ല. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീം യുവതാരങ്ങളും പരിചയ സമ്പന്നരാലും സംതുലിതമാണ്. മറുവശത്ത് ബാറ്റിങിലും ബോളിങിലും അതിശക്തരാണ് ടീം ഇന്ത്യ. ബുംറയുടെ അഭാവം എത്രമാത്രം പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണണം.