രാജ്യത്തിനെതിരായ ഭീകരാക്രമത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍.
എന്നെ സംബന്ധിച്ച് ക്രിക്കറ്റ് ഒടുവിലായി വരുന്ന കാര്യമാണ്. പ്രത്യേകിച്ചു ഈ ഒരു അവസ്ഥയില്‍ എല്ലാവരുടെയും മസസ്സ് രാജ്യത്തിനൊപ്പമാണ്. രാജ്യത്തിന്റെ സുരക്ഷയെ കുറിച്ചാണ് ചിന്തിക്കുന്നത്. രക്തസാക്ഷികളായ സെെനികരുടേയും, അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം നില്‍ക്കേണ്ട സമയമാണിതെന്നും ലക്ഷമണ്‍ ദുബെെയില്‍ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിനാണ് ക്രിക്കറ്റ് തനിക്ക് അവസാനമായി വരുന്ന കാര്യമാണെന്ന് പ്രതികരിച്ചത്.
ഏകദിന മത്സരങ്ങളില്‍ ലോകകപ്പിനേക്കാള്‍ വലിയതായിട്ട് ഒന്നുമില്ല. നിലവിലെ ലോകകപ്പ് ഫേവറിറ്റുകളില്‍ ഇംഗ്ലണ്ടിനൊപ്പമുള്ള ടീമാണ് ഇന്ത്യ. ആസ്ത്രേലിയയെ അവരുടെ നാട്ടില്‍ ചെന്ന് മുട്ടുകുത്തിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ടീമിന്റെ നല്ല സമയമാണിതെന്നും ലക്ഷമണ്‍ പറഞ്ഞു.