ആസ്ട്രേലിയന്‍ മണ്ണില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയതോടെ ഇന്ത്യ ചരിത്രത്തിലേക്ക്. അവസാന ടെസ്റ്റില്‍ ഓസീസ് ഫോളോ ഓണ്‍ ചെ്യതു കൊണ്ടിരിക്കവെ അഞ്ചാം ദിനം മഴ മൂലം കളി ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇതോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിനെ 300 റണ്‍സിന് എറിഞ്ഞിട്ടു. അതോടെ 322 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്യാനായി ഇന്ത്യ ഓസീസിനെ വീണ്ടും ബാറ്റിങിനയച്ചു. രണ്ടാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം കളി പുനരാരംഭിക്കാനിരുന്ന ഓസീസിന് മഴ മൂലം അതിന് സാധിച്ചില്ല. ശക്തമായ മഴയായതിനാല്‍ അവസാന ദിനം ഉപേക്ഷിക്കുകയും മത്സരം സമനിലയിലാവുകയും ചെയ്യുകയായിരുന്നു.
