ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍റിനെതിരെ 240 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. നാല് ഓവര്‍ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയുമാണ് പുറത്തായത്. മൂന്നുപേര്‍ക്കും ഒരു റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്റി രണ്ടും ട്രെന്‍റ് ബൌള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി. താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടരുന്ന ഇന്ത്യക്ക് ഇനി എന്ത് ചെയ്യാനാകും എന്നതാണ് ഇനിയുള്ള ചോദ്യം.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/NEWZEALAND.jpg?resize=1199%2C642&ssl=1)