ലോകകപ്പ് സെമി ഫൈനലില് ഇന്ത്യ ന്യൂസിലാന്റ് മത്സരം 10 ഓവര് പിന്നിട്ടപ്പോള് ആധിപത്യത്തോടെ ഇന്ത്യ. 10 ഓവറില് ഇന്ത്യന് ബൌളര്മാര്ക്കെതിരെ വെറും 27 റണ്സ് മാത്രമാണ് കീവികള്ക്ക് നേടാനായത്. ഒരു റണ്സ് നേടുന്നതിനിടെ ഗപ്ടിലിനെ ബുംറ പുറത്താകിയതോടെയും മികച്ച ഫീല്ഡിങ്ങിലൂടെയും ന്യൂസിലാന്റിന് മേല് ഇന്ത്യ സമ്മര്ദ്ദം ചെലുത്തുകയായിരുന്നു. നായകന് കെയിന് വില്യംസണും ഹെന്റി നിക്കോള്സുമാണ് ക്രീസില്. ഒടുവില് വിവരം ലഭിക്കുമ്പോള് ന്യൂസിലാന്റ് 13 ഓവറില് ഒരു വിക്കറ്റ് നഷ്ടത്തില് 43 റണ്സെടുത്തിട്ടുണ്ട്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/crickettttt.jpg?resize=1000%2C642&ssl=1)