ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില് ഇന്ത്യക്ക് ജയിക്കാന് 231 റണ്സ് വേണം. 48.4 ഓവറില് 230 റണ്സിന് ഓസീസ് പുറത്താവുകയായിരുന്നു. തുടക്കത്തില് തന്നെ തകര്ച്ചയോടെയാണ് ഓസീസ് നേരിട്ടത്. ഒമ്പത് ഓവറുകള്ക്കിടയില് തന്നെ ഓപ്പണര്മാരായ അലെക്സ് ക്യാരിയേയും ആരോണ് ഫിഞ്ചിനേയും ഓസീസിന് നഷ്ടമായി. ബുവനേശ്വര് കുമാറാണ് ഇരുവരേയും പുറത്താക്കിയത്. പിന്നീട് ഉസ്മാന് ഖ്വാജയും ഷോണ് മാര്ഷും ചേര്ന്ന് ടീമിനെ കര കയറ്റാനുള്ള ശ്രമങ്ങള് നടത്തിയെങ്കിലും യുസ്വേന്ദ്ര ചഹാല് അവതരിച്ചു. സ്കോര് 100 റണ്സില് നില്ക്കുമ്പോള് ഷോണ് മാര്ഷും പുറത്ത്. പിന്നീടങ്ങോട്ട് ചഹാലിന്റെ ആധിപത്യമായി ഓസീസ് ഇന്നീങ്സ് മാറുകയായിരുന്നു. കൃത്യമായി ഇടവേളകളില് ചഹാല് ഓസീസ് ബാറ്റ്സ്മാന്മാരെ പുറത്താക്കി. പത്ത് ഓവറില് 42 റണ്സ് വഴങ്ങി ആറ് വിക്കറ്റുകള് വീഴ്ത്തി ചാഹല് ഓസീസിന്റെ വേരറുത്തു. 58 റണ്ണെടുത്ത പീറ്റര് ഹാന്സ്കോമ്പ് മാത്രമാണ് ഓസീസ് നിരയില് പിടിച്ച് നിന്നത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/01/india-australia-third-odi.jpg?resize=1200%2C642&ssl=1)