Cricket Sports

സ്പിന്‍ കുരുക്കില്‍ നട്ടം തിരിഞ്ഞ് ദക്ഷിണാഫ്രിക്ക എ; ആദ്യ ഏകദിനം ഇന്ത്യ എക്ക്

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 69 റണ്‍സ് ജയം. 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക എ 258 റണ്‍സിന് പുറത്തായി. ഇന്ത്യ എയ്ക്ക് വേണ്ടി യുസ്‍വേന്ദ്ര ചാഹല്‍ 5 വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടി റീസ ഹെന്‍ട്രിക്സ് നേടിയ സെഞ്ച്വറി പാഴായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ആറ് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് എടുത്തു. ശിവം ദൂബെ 79 റണ്‍സും അക്സര്‍ പട്ടേല്‍ 60 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി റീസ ഹെന്‍ട്രിക്സ് 110 റണ്‍സ് നേടിയെങ്കിലും ടീം ജയത്തിലെത്തിയില്ല. 47 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത യുസ്വേന്ത്ര ചഹലാണ് ദക്ഷിണാഫ്രിക്കയെ പിഴുതെറിഞ്ഞത്. ഹെന്‍ട്രിക്സിനെക്കൂടാതെ 58 റണ്‍സെടുത്ത ക്ലാസെനും മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിന് 69 റണ്‍സ് അകലെ ദക്ഷിണാഫ്രിക്ക വീഴുകയായിരുന്നു.