വെസ്റ്റിൻഡീസിനെതിരായ ടി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ടി 20 രാത്രി 7 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. ആദ്യമത്സരം വിജയിച്ച ഇന്ത്യൻ ടീമിൽ മാറ്റം ഉണ്ടാകില്ല. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20യിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ രംഗത്തെത്തി.
മധ്യനിരയിൽ കളിക്കുന്ന കളിക്കാരനിൽനിന്ന് ഓൾ റൗണ്ട് മികവാണ് ടീം പ്രതീക്ഷിക്കുന്നതെന്നും അതിനാലാണ് വെങ്കടേഷ് അയ്യരെ അന്തിമ ഇലവനിൽ കളിപ്പിച്ചതെന്നും രോഹിത് ആദ്യ ടി20ക്കുശേഷം പറഞ്ഞു.
ശ്രേയസ് അയ്യരെ പോലുള്ള കളിക്കാരനെ പുറത്തിരുത്തുക ബുദ്ധിമുട്ടേറിയ തിരുമാനമായിരുന്നെങ്കിലും ടീമിൻറെ താൽപര്യം കണക്കിലെടുത്താണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് രോഹിത് പറഞ്ഞു. ബൗൾ ചെയ്യാൻ കഴിയുന്ന ഓൾ റൗണ്ടറെയാണ് മധ്യനിരയിലേക്ക് നോക്കുന്നത്. അതാണ് ടീമിൻറെ ആവശ്യവും. ശ്രേയസ് ഉൾപ്പെടെയുള്ള കളിക്കാർ ഇത് ആരോഗ്യപരമായ മത്സരമായി എടുക്കുമെന്നും രോഹിത് പറഞ്ഞു.