Cricket

എല്ലാ കണ്ണുകളും അഹമ്മദാബാദിലേക്ക്; ഇന്ന് ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം;

ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് കാത്തിരിക്കുകായാണ് ക്രിക്കറ്റ് ലോകം. ഉച്ചയ്ക്ക് 2 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റുപോയെന്ന് ബിസിസിഐ വ്യക്തമാക്കി. സ്റ്റേഡിയത്തിലേക്ക് ഇന്നലെ രാത്രി മുതല്‍ തന്നെ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. (IND vs PAK world cup cricket 2023 today updates)

ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും മടങ്ങിയെത്തുന്ന പാക് പടയെ നേരിടാന്‍ സര്‍വ്വ സജ്ജമാണ് ഇന്ത്യ. തിരിച്ചു വരവ് അതിഗംഭീരമാക്കിയാണ് പാക് പടയുടെ കുതിപ്പ്. ശക്തമായ ബാറ്റിങ്ങും അതിശക്തമായ ബൗളിംഗുമാണ് ടീമിനിത്തവണ. ആദ്യമായാണ് പാക് നിരയിലെ താരങ്ങലെല്ലാം ഇന്ത്യയിലെത്തിയതെങ്കിലും പരിചിതമല്ലാത്ത പിച്ചില്‍ ഗംഭീരമാണ് ടീമിന്റെ പ്രകടനം. ശ്രീലങ്കയ്ക്ക് എതിരെ തോല്‍വി ഉറപ്പിച്ചിടത്ത് നിന്നാണ് പാകിസ്താന്‍ ചരിത്രവിജയം സ്വന്തമാക്കിയത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

2011ല്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പ്രകടനം. മുന്നേറ്റ നിര ഫോമിലേക്ക് ഉയര്‍ന്നതോടെ പാക് ബൗളിംഗിന് വലിയ വെല്ലുവിളിയാണ് മത്സരം. ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നായകന്‍ രോഹിത് ശര്‍മ നല്‍കിയിട്ടുണ്ട്.