വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഹാട്രിക്കുള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ബുംറയുടെ മാരകമായ ബൗളിങ് ബാറ്റ്‌സ്മാന് കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞ കോഹ്‌ലി അദ്ദേഹത്തെപ്പോലൊരു ബൗളറെ ലഭിച്ചത് തന്നെ ഭാഗ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ബുംറയുടെ ബൗളിങിനെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ല, ബുംറക്ക് താളം ലഭിച്ചാല്‍ ആദ്യ അഞ്ച്-ആറ് ഓവറിനുള്ളില്‍ തന്നെ എന്തെല്ലാം ചെയ്യാമെന്നത് കാണാമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ഇത്രയും മാരകമായ സ്‌പെല്‍ കണ്ടിട്ടില്ലെന്നും സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും കോഹ്‌ലി പറഞ്ഞു. ലോക ക്രിക്കറ്റിലെ പൂര്‍ണ ബൗളറാണ് ബുംറയെന്നും എന്ത് കാര്യത്തിലായാലും ഭക്ഷണകാര്യത്തിലായാല്‍ പോലും എന്താണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് ബുംറയെന്നും ടി20 സ്‌പെഷലിസ്റ്റ് ബൗളര്‍ എന്നതില്‍ നിന്നാണ് ബുംറ ഈ നിലയിലെത്തിയതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
വിന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയാണ് ബുംറ തന്റെ തനിരൂപം പുറത്തെടുത്തത്. ഇതിലായിരുന്നു ഹാട്രിക്കും. ആദ്യ ടെസ്റ്റിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ബൗളറാവാനും ബുംറക്കായി.