Cricket Sports

ഐ-ലീ​ഗ്: ജയത്തോടെ കശ്മീര്‍ മൂന്നാമത്

ഐ-ലീ​ഗില്‍ റയല്‍ കശ്മീരിന് ജയം. എതിരില്ലാത്ത ഒരു ​ഗോളിന് നെറോക്ക എഫ്.സിയെയാണ് കശ്മീര്‍ തോല്‍പ്പിച്ചത്. വിജയത്തോടെ കശ്മീര്‍ പോയിന്റ് പട്ടകിയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

കശ്മീരിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ 42-ാം മിനിറ്റില്‍ ‍ഡാനിഷ് ഭട്ട് നേടിയ ഏക ​ഗോളിലാണ് കശ്മീര്‍ വിജയിച്ചത്. ചെസ്റ്റര്‍പോള്‍ ലിങ്ദോയാണ് ഈ ​ഗോളിന് വഴിയൊരുക്കിയത്. വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായാണ് കശ്മീര്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. തോല്‍വിയോടെ ഇപ്പോള്‍ തന്നെ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള നെറോക്കയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി.

14 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുള്ള മോഹന്‍ ബ​ഗാനാണ് ലീ​ഗില്‍ ഒന്നാമത്. 15 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുള്ള പഞ്ചാബ് എഫ്.സി.രണ്ടാം സ്ഥാനത്തുണ്ട്.