2021 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്.
ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടാന്‍ ഐ.സി.സിയുടെ തീരുമാനം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തിലാണ് തീരുമാനം. 2021 ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 14നാണ് ഫൈനല്‍.
അതേസമയം കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് ഇപ്പോള്‍ ക്രിക്കറ്റ് പരമ്പരകള്‍ക്ക് തുടക്കമായിട്ടുണ്ട്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് മത്സരം നടക്കുന്നത്. വിന്‍ഡീസ് പരമ്പരക്ക് പിന്നാലെ പാകിസ്താനും ഇംഗ്ലണ്ടുമായി മത്സരിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ മറ്റു ടീമുകളും പരമ്പരക്കെത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇന്ത്യ ആഥിത്യമരുളുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ മാറ്റമില്ല. മത്സരങ്ങള്‍ 2023 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ നടക്കും. നവംബര്‍ 26നാണ് ഫൈനല്‍,
ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകകപ്പ് നടത്തുന്നത് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവെക്കാന്‍ തീരുമാനമാവുകയായിരുന്നു. അതേസമയം ടി20 ലോകകപ്പ് മാറ്റി വെച്ചതോടെ ഈ മാസങ്ങളില്‍ ഐ.പി.എല്‍ നടത്താന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ട്. ഇന്ത്യയില്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ വിദേശത്ത് നടത്താനാണ് മുന്‍ഗണന.