Cricket Sports

ടോസ് ഇംഗ്ലണ്ടിന്; പാകിസ്താനെ ബാറ്റിങിനയച്ചു

ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിങിനയച്ചു. ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനോട് തോറ്റ പാകിസ്താന് ഇന്ന് ജയിക്കണം. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്താന്‍ ഏഴ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 49 റണ്‍സെന്ന നിലയിലാണ്.

ഇമാമുല്‍ ഹഖ്(18) ഫഖര്‍സമാന്‍(26) എന്നിവരാണ് ക്രീസില്‍. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ഷുഹൈബ് മാലികും ആസിഫ് അലിയും പാകിസ്താന്‍ ഇലവനില്‍ ഇടം നേടിയപ്പോള്‍ ഹാരിസ് സുഹൈല്‍ ഇമാദ് വാസിം എന്നിവര്‍ പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ പ്ലങ്കറ്റിന് പകരം മാര്‍ക്ക് വുഡ് എത്തി.