ഉപനായകന്‍ രോഹിത് ശര്‍മ്മയുമായി ഒരു പ്രശ്‌നവുമില്ലെന്ന് നായകന്‍ വിരാട് കോഹ്‌ലി അടുത്തിടെയാണ് വ്യക്തമാക്കിയത്. എന്നാല്‍ വിഷയത്തില്‍ രോഹിത് ശര്‍മ്മ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിഷയത്തില്‍ രോഹിതിന്റെ മറുപടി എത്തിയിരിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പരോക്ഷ മറുപടി. ഞാനിറങ്ങുന്നത് എന്റെ ടീമിനായി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടികൂടിയാണെന്നാണ് രോഹിത് ട്വീറ്റ് ചെയ്തത്.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെയാണ് ടീമില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നും രോഹിത്തും കോഹ്‌ലിയും രണ്ട് തട്ടിലാണെന്നുമുള്ള റിപോര്‍ട്ടുകള്‍ പുറത്ത് വന്നത്. രോഹിയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും തെറ്റായ റിപോര്‍ട്ടുകളാണ് പുറത്തു വന്നതെന്നുമാണ് കോഹ്‌ലി വിന്‍ഡീസ് പരമ്പരക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
പുറത്തുനിന്നുള്ളവര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും സംശയമുള്ളവര്‍ക്ക് ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തി അവിടുത്തെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം മനസിലാക്കാമെന്നും കോഹ്‌ലി പറഞ്ഞിരുന്നു. പ്രശ്നങ്ങളുടെണ്ടങ്കില്‍ ടീം ഇന്ത്യക്ക് കളിയില്‍ സ്ഥിരത പുലര്‍ത്താനാവുമോ എന്നും കോഹ്ലി ചോദിച്ചിരുന്നു.