ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്. ടോസ് ലഭിച്ച ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് ബോളർ അൽസാരി ജോസഫിന് പകരം നൂർ അഹമ്മദ് ഇന്നത്തെ മത്സരം കളിക്കും. ഗുജറാത്തിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ അരങ്ങേറ്റ മത്സരമാണ് നൂർ അഹമ്മദിന്റേത്. കഴിഞ്ഞ മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയിറങ്ങിയ അമിത് മിശ്ര ഇന്ന് ആദ്യ പതിനൊന്നിൽ ഉണ്ട്. യുദ്ധ്വീർ സിങ്ങിന് പകരമാണ് താരം എത്തുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/04/Rahul-and-Hardik-Pandya.jpg?resize=820%2C450&ssl=1)