Cricket Sports

പരമ്പര നഷ്ടം; കോഹ്‍ലിക്കെതിരെ ഗംഭീര്‍, ഏറ്റെടുത്ത് ആരാധകര്‍

ഓസ്ട്രേലിയക്കെതിരെ പരമ്പര കൈവിട്ടതോടെ വിരാടിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം. തുടര്‍ച്ചയായ രണ്ടാം ഏകദിനവും തോറ്റതോടെയാണ് ഇന്ത്യക്ക് പരമ്പര നഷ്ടമായത്. സിഡ്നിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഓസീസിന്‍റെ സ്കോര്‍ 370 കടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിരാടിന്‍റെ ക്യാപ്റ്റന്‍സിക്ക് നേരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നത്.

ക്യാപ്റ്റന്‍സിയിലെ പോരായ്മയെചൊല്ലിയുള്ള ആദ്യവെടി പൊട്ടിച്ചത് മുന്‍ ഇന്ത്യന്‍ താരമായ ഗൌതം ഗംഭീര്‍ ആണ്. ക്യാപ്റ്റന്‍സിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. മുന്‍നിരയുടെ വിക്കറ്റുകൾ എടുത്താണ് ഒരു കളിയില്‍ മുൻ‌തൂക്കം നേടേണ്ടത്. എന്നാല്‍ ഇവിടെ അത് സാധിക്കുന്നില്ല. ബൌളര്‍മാരെ പിക്ക് ചെയ്യുന്നതിലും ബൌളിങ് മാറ്റങ്ങളിലുമുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വീഴ്ചയും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ‍

സാധാരണയായി കളിയുടെ ആദ്യ പത്ത് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്‍നിര ബൌളര്‍മാരെക്കൊണ്ട് കുറഞ്ഞത് നാലോവറുകള്‍ എങ്കിലും എറിയിപ്പിക്കും. എന്നാല്‍ കഴിഞ്ഞ മല്‍സരങ്ങളില്‍ ന്യൂബോള്‍ ഉപയോഗിച്ചുള്ള ആദ്യ സ്പെല്ലുകളില്‍ മുന്‍നിര ബൌളര്‍മാര്‍ക്ക് രണ്ട് ഓവറുകളാണ് കൊടുത്തത്. ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന് പിന്നാലെ ആരാധകരും തോല്‍വിയുടെ നിരാശ മറച്ചുവെച്ചില്ല. സോഷ്യല്‍ മീഡിയയില്‍ എല്ലാം ട്രോളുകള്‍ കൊണ്ട് നിറച്ചായിരുന്നു ആരാധകര്‍ രോഷം തീര്‍ത്തത്. കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത് ട്വിറ്ററിലാണ്