മുന്‍ നായകന്‍ എം.എസ് ധോണിയെ പുകഴ്ത്തി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എന്നാല്‍, ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഗാംഗുലിയില്‍ നിന്നും ലഭിച്ചില്ല.
നായകന്‍ വിരാട് കോലിയുമായും സെലക്ടര്‍മാരുമായും ഭാവികാര്യങ്ങള്‍ ധോണി ചര്‍ച്ചചെയ്തിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഗാംഗുലി പറഞ്ഞു. അതിനപ്പുറം ഇക്കാര്യം ഒരു ചര്‍ച്ചയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ചാമ്പ്യനാണ്. മറ്റൊരു ധോണിയെ സമീപഭാവിയിലൊന്നും ഇന്ത്യക്ക് കിട്ടാനും പോകുന്നില്ല. ഇനി കളിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളെല്ലാം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ധോണിയോട് ചോദിച്ചിട്ടില്ല’ ഗാംഗുലി വ്യക്തമാക്കി.