ലോകകപ്പ് അടുത്ത പശ്ചാതലത്തില്‍, ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും പരിശീലകന് രവി ശാസ്ത്രിക്കുമെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ലോകകപ്പ് അടുത്തിട്ടും ടീമിന്റെ മധ്യനിരയുടെ കാര്യത്തില്‍ അനിശ്ചിതത്ത്വം നിലനില്‍ക്കുന്നതായി ഗംഭീര്‍ കുറ്റപ്പെടുത്തി.
ബാറ്റിംഗ് ഓര്‍ഡറില്‍ അതീവ പ്രാധാന്യമുള്ള നാലാം നമ്പറില്‍ ഇതുവരെ യോജിച്ച കളിക്കാരനെ ടീം കണ്ടെത്തിയിട്ടില്ല. ടീമിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏല്‍ക്കേണ്ടി വരിക നാലാം നമ്പര്‍ കളിക്കാരനാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.
മധ്യനിരയുടെ സ്ഥിരതയാര്‍ന്ന പ്രകടനമായിരിക്കും ലോകകപ്പില്‍ ടീമിന് നിര്‍ണായകമായിരിക്കുക. എന്നാല്‍ ഇതിന്റെ കാര്യത്തില്‍ അലമ്പാവം കാണിക്കുകയാണ് ടീമെന്ന് ഗംഭീര്‍ പറയുന്നു.