ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ഇറ്റലിയുടെ ലോറന്‍സോ സൊനേഗോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. ജപ്പാന്റെ കീ നിഷികോരി, മാരിന് സിലിച്, സ്റ്റെഫാനോ സിസിപാസ് എന്നിവര്‍ക്കും ആദ്യ റൌണ്ടില്‍ ജയം. അതേ സമയം വനിതാ വിഭാഗത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ജര്‍മനിയുടെ ആംഗെലിക് കെര്‍ബര്‍, വീനസ് വില്യംസ്, സ്വെറ്റ്ലാന കുറ്റ്നെസോവ എന്നിവര്‍ ആദ്യ റൌണ്ടില്‍ വീണു. രണ്ടാം സീഡ് കരോലിന പ്ലിസ്കോവ രണ്ടാം റൌണ്ടില്‍ കടന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/federer-starts-french-open-with-a-win.jpg?resize=1200%2C600&ssl=1)