രവിശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതിനെതിരെ രൂക്ഷപ്രതികരണവുമായി ആരാധകര്‍. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശമാണ് ഉപദേശക സമിതിയേയും അവരുടെ തീരുമാനത്തിനെതിരെയും ഉന്നയിക്കുന്നത്.
ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് പരമ്പര പോയതും വന്‍ പ്രതീക്ഷയുണ്ടായിരുന്ന ലോകകപ്പില്‍ സെമിയില്‍ പുറത്തായതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രിയും നായകന് കോഹ് ലിയും ചേര്‍ന്ന് ടീമില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു, കോഹ്ലിയുടെ തീരുമാനമാണ് പ്രതിഫലിച്ചത്, മറ്റൊന്നും കപില്‍ദേവ് അദ്ധ്യക്ഷനായ ഉപദേശക സമിതി പരിഗണിച്ചിട്ടില്ലെന്നും ഇക്കൂട്ടര്‍ ഉന്നയിക്കുന്നു. ട്രോളുകളും സജീവമാണ്.
ഉപദേശക സമിതിയുടെ തീരുമാനം വന്ന് നിമിഷങ്ങള്‍ക്കകം നിരവധി ട്വീറ്റുകളാണ് നിറയുന്നത്. രണ്ടു വർഷത്തേക്കാണ് ശാസ്ത്രിയുടെ നിയമനം. ഇതോടെ, 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പു വരെ ശാസ്ത്രി പരിശീലകനായി തുടരും. ശാസ്ത്രിക്കു പുറമെ മുൻ ന്യൂസീലൻഡ് കോച്ച് മൈക്ക് ഹെസ്സൻ, മുൻ ഓസീസ് ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായിരുന്ന ടോം മൂഡി എന്നിവരെയായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്.