ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന 2019 ലോകകപ്പില്‍ എം.എസ് ധോണി അഞ്ചാം നമ്ബറില്‍ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ‘ഈ വര്‍ഷം നടന്ന ഏകദിനങ്ങളില്‍ ധോനി മികച്ച ഫോമിലാണ്. അദ്ദേഹം അഞ്ചാം നമ്ബറില്‍ ബാറ്റു ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്ബിനേഷന്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍, രോഹിത്-ധവാന്‍ എന്നിവര്‍ ഓപ്പണിങ്ങിലും, കോഹ്ലി മൂന്നാമതും, നാലാമത് ആരായാലും ധോണി അഞ്ചാമനായി ഇറങ്ങണം’ – സച്ചിന്‍ വ്യക്തമാക്കി. കളിയുടെ വേഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ് താനെന്ന് ധോണി തെളിയിച്ചിട്ടുണ്ട്. അതുതന്നെയാണ് നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ അദ്ദേഹത്തെ അപകടകാരിയാക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/02/ms-dhoni-earns-this-unwanted-record-as-new-zealand-thrash-india-in-1st-t20i.jpg?resize=1200%2C642&ssl=1)