അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ട് അവസാനിപ്പിച്ച് പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. 49 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അനായാസം വിജയം പിടിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 49 റൺസെടുത്താണ് വിജയിച്ചത്. ഈ വിജയത്തോടെ നാലുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. നാലാമത്തെ ടെസ്റ്റ് മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാം.
സ്‌കോര്‍ ഇംഗ്ലണ്ട്: 112, 81. ഇന്ത്യ: 145, 49 ന് പൂജ്യം
ഓപണർമാരായ രോഹിത് ശർമ 25 റൺസും ശുഭ്മാൻ ഗിൽ 15 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് മൂന്ന് ഫോറും ഒരു സിക്സും അടിച്ചപ്പോൾ ഗിൽ ഓരോ സിക്സും ഫോറും തൂക്കി.
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 81 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും നാല് വിക്കറ്റെടുത്ത അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. വാഷിംങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടി. ജോ റൂട്ട് (19), ബെന്‍ സ്റ്റോക്‍സ് (25), ഓലി പോപ്പ് (12) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.
ജോഫ്ര ആര്‍ച്ചറെ വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റില്‍ രവിചന്ദ്ര അശ്വിന്‍ നാനൂറ് വിക്കറ്റ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഈ നേട്ടം കൊയ്യുന്ന നാലാമത്തെ ബൗളര്‍ ആണ് അശ്വിന്‍. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് മറ്റു മൂന്നു പേര്‍. ഇന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ഏഴാം വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ആയിരുന്നു അശ്വിന്റെ ടെസ്റ്റിലെ നാനൂറാം വിക്കറ്റ്.
നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 99/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 145ന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ജോ റൂട്ടും നാല് വിക്കറ്റെടുത്ത ജാക്ക് ലീഷുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 66 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ യുടെ ടോപ് സ്കോറര്‍. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സ് നേടിയ കോഹ് ലിയുടേയും. അശ്വിന്‍ 17 റണ്‍സും, ഗില്‍ 11 റണ്‍സും, ഇഷാന്ത് 10 റണ്‍സും നേടി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കണ്ടെത്താനായില്ല.
അജിൻക്യ രഹാനെ (ഏഴ്), ഋഷഭ് പന്ത് (ഒന്ന്), വാഷിങ്ടൻ സുന്ദർ (0), അക്ഷർ പട്ടേൽ (0), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 112 റൺസിന് പുറത്തായിരുന്നു.
33 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇന്ത്യയുടെ കൈവശമുള്ളത്.