Cricket Sports

തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യ 145 ന് പുറത്ത്

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 99/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 145ന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ജോ റൂട്ടും നാല് വിക്കറ്റെടുത്ത ജാക്ക് ലീഷുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 66 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ യുടെ ടോപ് സ്കോറര്‍. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സ് നേടിയ കോഹ് ലിയുടേയും. അശ്വിന്‍ 17 റണ്‍സും, ഗില്‍ 11 റണ്‍സും, ഇഷാന്ത് 10 റണ്‍സും നേടി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കണ്ടെത്താനായില്ല.

അജിൻക്യ രഹാനെ (ഏഴ്), ഋഷഭ് പന്ത് (ഒന്ന്), വാഷിങ്ടൻ സുന്ദർ (0)‌, അക്ഷർ പട്ടേൽ (0), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 112 റൺസിന് പുറത്തായിരുന്നു.

33 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇന്ത്യയുടെ കൈവശമുള്ളത്.