ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ്ധോണിക്ക് ഇന്ന് 39-ാം ജന്മദിനം. ക്രിക്കറ്റ് പ്രേമികള്‍ തങ്ങളുടെ ‘തല’യ്ക്ക് ജന്മദിനാശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലാവുകയും ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തപ്പോള്‍ പല ക്രിക്കറ്റ് താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായപ്പോള്‍ ആരാധകരെ നിരാശരാക്കി ധോണി മാറി നില്‍ക്കുകയാണ് ഉണ്ടായത്. അതിനാല്‍ തന്നെ ധോണിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘എം.എസ്. ധോണി – ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയില്‍ ധോണിയായി എത്തിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് അന്തരിച്ചപ്പോള്‍ പ്രതികരിക്കാന്‍ ധോണി തയ്യാറായിരുന്നില്ല .ധോണി ഏറെ വിഷമത്തിലാണെന്ന് സിനിമയുടെ സംവിധായകന്‍ നീരജ് പാണ്ഡെ പറഞ്ഞതല്ലാതെ മറ്റു വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. അതിനാല്‍ കോവിഡ് കാലത്ത് തങ്ങള്‍ ധോണിയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വര്‍ഷത്തിന് ശേഷം 2011 – ല്‍ ലോകകപ്പ് കിരീടം നേടിയത് 91 റണ്‍സാണ് ഫൈനലില്‍ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റന്‍ എന്ന പദവി ധോണി സ്വന്തമാക്കി. 2013 ലെ ഹൈദരാബാദ് ടെസ്റ്റില്‍ ഓസീസിനെ തോല്‍പ്പിച്ചതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങള്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി നേടി.2017 ല്‍ ഇന്ത്യന്‍ ഗവണ്മെന്റ് ധോണിയെ പതമഭൂഷണ്‍ നല്‍കി ആദരിച്ചു.കഴിഞ്ഞ ഏകദിന ലോകകപ്പിനുശേഷം ക്രിക്കറ്റില്‍നിന്ന് മാറിനില്‍ക്കുന്ന ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാണ്.