ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ ഈ വര്‍ഷത്തെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കി. 222 കോടിക്കാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് തയ്യാറാക്കിയത്.
ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ ഈ വര്‍ഷത്തെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കി. 222 കോടിക്കാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്. അടുത്ത കുറച്ച് വര്‍ഷത്തേക്ക് ഡ്രീം ഇലവനായിരിക്കും ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയായിരുന്നു ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ ചൈനയുമായുളള രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്ന് വിവോയെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്പോണ്‍സറെന്ന നിലയില്‍ വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്.
റ്റാറ്റ ഗ്രൂപ്പ്, ബൈജൂസ് ആപ്, അണ്‍അക്കാദമി എന്നിവരായിരുന്നു സ്പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നത്. അണ്‍അക്കാദമി 210 കോടിയും റാറ്റ ഗ്രൂപ്പ് 180 കോടിയും ബൈജൂസ് ആപ്പ് 125 കോടിയുമാണ് മുന്നോട്ടുവെച്ചിരുന്നത്. കോവിഡ് ആയതിനാല്‍ 200 കോടിയെങ്കിലും ലഭിക്കുമോ എന്നായിരുന്നു ബിസിസിഐ പ്രധാനനമായും നോക്കിയിരുന്നത്. സെപ്തംബറില്‍ യുഎഇയില്‍ വെച്ചാണ് ഐപിഎല്‍ നടക്കുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍.