ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും രണ്ടാം റൌണ്ടില്‍. പോളണ്ടിന്റെ സ്വീഡില്ലാ താരം ഹര്ക്കാക്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ജര്‍മനിയുടെ യാനിക് ഹാന്മാനെ അനായാസം മറികടന്നാണ് നദാലിന്റെ മുന്നേറ്റം. വാവ്റിങ്ക, ജോ വില്‍ഫ്രഡ് സോംഗ എന്നിവരും രണ്ടാം റൌണ്ടില്‍ കടന്നു, വനിതാ വിഭാഗത്തില്‍ സെറീന വില്യംസ് രണ്ടാം റൌണ്ടിലെത്തി. അതേ സമയം കരോലിന വോസ്നിയാകി ആദ്യ റൌണ്ടില്‍ വീണു.
Related News
ആർസിബി വാക്കുപാലിച്ചില്ല; കോലി ക്യാപ്റ്റനായിട്ടും ലോകകപ്പ് ടീമിലെടുക്കാത്തതിൽ വിഷമിച്ചു: വെളിപ്പെടുത്തലുകളുമായി ചഹൽ
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ. 2022 ഐപിഎൽ ലേലത്തിൽ ആർസിബി വാക്കുപാലിച്ചില്ലെന്നും കോലി ക്യാപ്റ്റനായിട്ടും 2021 ലോകകപ്പ് ടീമിൽ തന്നെ പരിഗണിക്കാതിരുന്നത് വിഷമിപ്പിച്ചു എന്നും ചഹൽ വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ചഹലിൻ്റെ വെളിപ്പെടുത്തലുകൾ. “ആർസിബിയിൽ ഞാൻ എട്ടുവർഷം കളിച്ചു. ആദ്യ കളി മുതൽ വിരാട് ഭായ് എന്നിൽ ഒരുപാട് വിശ്വാസം കാണിച്ചു. അതുകൊണ്ട് ലേലത്തിൽ എടുക്കാത്തതിൽ വിഷമം വന്നു. എന്നെ ആരും വിളിച്ചില്ല. എന്നോട് ഒന്നും […]
ചാമ്പ്യന്‍സ് ലീഗിന് ലിസ്ബണ്‍ വേദിയാകും, ഫൈനല്‍ ആഗസ്ത് 23ന്
യൂറോപ ലീഗിലെ ബാക്കി മത്സരങ്ങള്‍ ജര്‍മ്മനിയിലും വനിതാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സ്പെയിനിലെ സാന്‍ സെബാസ്റ്റ്യനിലും ബില്‍ബാവോയിലുമായിട്ടാകും നടക്കുക… കോവിഡിനെ തുടര്‍ന്ന് തടസപ്പെട്ട ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും പുനരാരംഭിക്കുന്നു. ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടക്കും. ഫൈനല്‍ പോരാട്ടം ആഗസ്ത് 23നാണ് നിശ്ചയിച്ചിരിക്കുന്നത്. യൂറോപ ലീഗിലെ ബാക്കി മത്സരങ്ങള്‍ ജര്‍മ്മനിയിലും വനിതാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സ്പെയിനിലെ സാന്‍ സെബാസ്റ്റ്യനിലും ബില്‍ബാവോയിലുമായിട്ടാകും പൂര്‍ത്തീകരിക്കുക. അതേസമയം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ […]
യുവന്റസ് താരം മറ്റിയൂഡിക്കും കോവിഡ് സ്ഥിരീകരിച്ചു
യുവന്റസ് ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 11 മുതല്‍ സ്വയം നിരീക്ഷണത്തിലായിരുന്നു താരം. യുവന്റസില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് മറ്റ്യൂഡി. ഡാനിയല്‍ റുഗാനിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. മറ്റ്യൂഡി ഈ സീസണില്‍ 31 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കാണികളില്ലാത്ത ഗ്രൗണ്ടില്‍ നടന്ന മിലാനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നു. കോവിഡ് 19 വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടത്താനിരുന്ന […]