Cricket Sports

“ധോണി വിരമിക്കുന്നതിനെ പറ്റി ഒരു സൂചനയും ഇല്ല”

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി സെലക്ഷന്‍ കമ്മിറ്റിക്ക് ഒരു വിവരവും ഇല്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്. ട്വിറ്ററില്‍ വിരാട് കോഹ്‌ലി ധോണിയുടെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് ധോണി വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവന്നത്. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്കായിരുന്നില്ല. തുടര്‍ന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ധോണി വിരമിക്കലിനെ പറ്റി ഒന്നും സൂചിപ്പിച്ചിരുന്നില്ല.

എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ് ധോണി വിരമിക്കുന്നതിനെ പറ്റി സെലക്ഷന്‍ കമ്മിറ്റിക്ക് യാതൊരു സൂചനയും ഇല്ലെന്ന് എം.എസ്.പ്രസാദ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിന്‍ഡീസ് പരമ്ബരയിലും സൗത്ത് ആഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന പരമ്ബരയിലും ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു.