ഇന്ത്യന് ടീമിലെ ഏറ്റവും പരിജയസമ്പന്നനായ മഹേന്ദ്ര സിങ് ധോണി തന്നെയാണ് ഏറ്റവും മികച്ച ഫിനിഷറും വിക്കറ്റ് കീപ്പറുമെല്ലാം ഇപ്പോഴും മഹേന്ദ്ര സിങ് ധോണി തന്നെയാണെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്. ലോകകപ്പില്‍ മഹേന്ദ്ര സിങ് ധോണിയെ ഉള്‍പ്പെടുത്തുന്നതിലൂടെ മധ്യനിരക്ക് വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്താന്‍ സാധിച്ചില്ല എന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു എം.എസ്,കെ പ്രസാദ്.
നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്നും ധോണി തന്നെയാണ് ഇന്ത്യയുടെ മികച്ച ഫിനിഷറും വിക്കറ്റ് കീപ്പറുമെല്ലാം. മറ്റ് യുവ താരങ്ങളെല്ലാം തുടങ്ങിയതേയുള്ളു. കഴിഞ്ഞ ലോകകപ്പില്‍ ഈ ഇരു റോളുകളിലും ധോണി മനോഹരമായി തന്നെ കളിച്ചിരുന്നു. പരിജയസമ്പത്ത് മുതല്‍ക്കൂട്ടാക്കി പലപ്പൊഴും ഫീല്‍ഡ് സെറ്റ് ചെയ്യാനും ധോണി സഹായിച്ചിരുന്നു. എം.എസ്.കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 45.50 ശരാശരിയില്‍ 273 റണ്‍സാണ് ധോണി നേടിയത്. എന്നാല്‍ പല മത്സരങ്ങളിലെയും അദ്ദേഹത്തിന്‍റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.