ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക പുതിയ സെലക്ഷന്‍ കമ്മിറ്റിയാവുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ വെച്ച് മൂന്ന് ഏകദിന മത്സരങ്ങലാണ് ഇന്ത്യ കളിക്കുക. നിലവില്‍ കാലാവധി കഴിഞ്ഞ് പുറത്തുപോവുന്ന എം.എസ്.കെ പ്രസാദിനും ഗഗന്‍ ഖോഠക്കും പകരക്കാരെ കണ്ടെത്താനുള്ള ശ്രമം ബി.സി.സി.ഐ നേരത്തെ തുടങ്ങിയിരുന്നു.
നിലവില്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, അജിത് അഗാര്‍ക്കര്‍, രാജേഷ് ചൗഹാന്‍, വെങ്കടേഷ് പ്രസാദ് എന്നിവരാണ് പുതിയ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് വരാന്‍ സാധ്യതയുള്ള മുന്‍ താരങ്ങള്‍. നേരത്തെ ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്ബരക്കുള്ള ടീമിനെ പഴയ കമ്മിറ്റി തന്നെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയില്‍ ഉടന്‍ തന്നെ ഗൗതം ഗംഭീറിന് പകരക്കാരനെ കണ്ടെത്തുമെന്നും ഗാംഗുലി പറഞ്ഞു. നിലവില്‍ മദന്‍ ലാലും സുലക്ഷണ നയിക്കുമാണ് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലെ അംഗങ്ങള്‍.