Cricket Sports

ബാംഗ്ലൂരിനെ വീഴ്ത്തി ഡല്‍ഹി: പോയന്‍റ് പട്ടികയില്‍ ഒന്നാമത്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് 59 റണ്‍സ് വിജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹിയുടെ നാലാം ജയമാണിത്.

197 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിന്റെ തകര്‍ച്ച മൂന്നാം ഓവറില്‍ തുടങ്ങി. ദേവ്ദത്ത് പടിക്കല്‍ 4 റണ്‍സിന് പുറത്ത്. കോ‌ഹ്‍ലിയൊഴികെ മറ്റാരും ചലഞ്ച് ഏറ്റെടുക്കാന്‍ ശ്രമിച്ചതുപോലുമില്ല. ബാഗ്ലൂരിനായി നായകന്‍ 43 റണ്‍സെടുത്തു.

റബാദയ്ക്ക് മുന്നില്‍ വാലറ്റം തകര്‍ന്നതോടെ പോരാട്ടം 137 റണ്‍സിന് അവസാനിച്ചു, റബാദ നാല് വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി കാപ്പിറ്റല്‍സിന് 53 റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസും 42 റണ്‍സെടുത്ത പ്രിഥ്വിഷായുമാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.