ഐ.പി.എല്ലില്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ കേവലം 131 റൺസിനാണ് മുബൈ പിടിച്ചുകെട്ടിയത്.
ചെന്നൈയുടെ തുടക്കം തന്നെ മോശമായിരുന്നു. ആറ് റൺസ് സ്കോർ ബോഡിൽ ചേർക്കുന്നതിനുള്ളിൽ ഡൂപ്ലസിസ് പുറത്തായി. തുടര്‍ന്ന് സുരേഷ് റൈന അഞ്ച് റൺസ് എടുത്ത് കൂടാരം കയറി. വാഡ്സൺ പത്ത് റൺസും എടുത്ത് ഔട്ടാകുമ്പോൾ ചെന്നൈയുടെ റൺസ് 3-32 എന്ന നിലയിലായിരുന്നു.
മുരളി വിജയിയും അമ്പാട്ടി റായിഡുവും ചേർന്ന് സ്കോർബോർഡ് മെല്ലെ ഉയർത്താൻ ശ്രമിച്ചു. ആദ്യ 10 ഓവറിൽ നിന്നും കേവലം 50 റൺസായിരുന്നു ചെന്നൈയുടെ സമ്പാദ്യം. പിന്നീട് വന്ന ധോണിയും അമ്പാടി റായിഡുവും ചേര്‍ന്നാണ് ചെന്നെെയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 29 പന്തില്‍ നിന്നും 37 റൺസ് എടുത്ത ധോണിയും 37 പന്തില്‍ നിന്നും 42 റണ്‍സ് എടുത്ത റായിഡുവുമാണ് 100 കടത്തിയത്.
നാല് ഓവറുകളിൽ നിന്ന് 14 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് എടുത്ത രാഹുൽ ചഹറാണ് ചെന്നൈയുടെ നട്ടെല്ലൊടിച്ചത്. മുംബെെക്കായി ക്രുണാല്‍ പാണ്ഡ്യയും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതമെടുത്തു.